ചങ്ങരംകുളം:ചിയ്യാനൂരില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെട്ട മോഷ്ടാവിനെ ചങ്ങരംകുളം പോലീസ് പിടികൂടി.നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പിടിയിലായത് കാക്കനാട് നിന്ന്. കൊയിലാണ്ടി സ്വദേശി മാവലിച്ചിക്കണ്ടി സുധീറിന്റെ മകന്‍ 24 വയസുള്ള സൂര്യന്‍ ആണ് പിടിയിലായത്.കഴിഞ്ഞ ദിവസമാണ് ചിയ്യാനൂര്‍ ചിറകുളത്തിന് സമീപം താമസിക്കുന്ന മുഹമ്മദ് കുട്ടിയുടെ സ്കൂട്ടര്‍ എടുത്ത് യുവാവ് കടന്ന് കളഞ്ഞത്.പ്രദേശത്തെ സിസിടിവിയില്‍ മോഷ്ടാവ് മുഖം മറച്ച് പിടിച്ച് സ്കൂട്ടര്‍ ഓടിച്ച് പോവുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.അന്വേഷണത്തില്‍ സംഭവ ദിവസം തന്നെ കോക്കൂരില്‍ മറ്റൊരു ബൈക്ക് മോഷ്ടിക്കാന്‍ ഇയാള്‍ ശ്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് മോഷ്ടാവിനെ തിരിച്ചറിയുകയായിരുന്നു.തുടര്‍ന്ന് മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം തന്നെ എറണാംകുളം കാക്കനാടെത്തി അന്വേഷണസംഘം മോഷ്ടിച്ച ബൈക്ക് സഹിതം യുവാവിനെ പിടികൂടിയത്.കൊയിലാണ്ടി ചോമ്പാല പയ്യോളി തുടങ്ങി വിവിധ സ്ഥലങ്ങളിൽ സമാനമായ കേസുകളുള്ള മോഷ്ടാവാണ് പിടിയിലായതെന്ന് സിഐ പറഞ്ഞുചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തില്‍ എസ്ഐ ആനന്ദ്,പിആര്‍ഒ പ്രജീഷ്,സിപിഒ മാരായ റിനീഷ്,അജിത്ത് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.പിടിയിലായ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.വൈകിയിട്ട് പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കും
ചങ്ങരംകുളം ചിയ്യാനൂരില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെട്ട അന്തര്‍ജില്ലാ മോഷ്ടാവ് പിടിയില്‍
byWELL NEWS
•
0