തൊഴിയൂരിലെ മദ്രസ അധ്യാപകന്റെ ബൈക്ക് മോഷ്ടടിച്ച് നമ്പർ പ്ലേറ്റ് മാറ്റി ഉപയോഗിച്ചുവന്നിരുന്ന യുവാവിനെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. മന്നലാംകുന്ന് അൽ അമീൻ റോഡിൽ വാഴപ്പള്ളി വീട്ടിൽ 25 വയസുള്ള നബീലിനെയാണ് ഗുരുവായൂർ സ്റ്റേഷൻ എസ്എച്ച്ഒ ജിൻസൺ ഡോമിനിക്കിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. ജൂൺ, 26 ന് പുലർച്ചെ തൊഴിയൂർ മദ്രസയ്ക്ക് മുൻവശത്ത് പാർക്ക് ചെയ്‌തിരുന്ന മലപ്പുറം സ്വദേശിയായ മദ്രസ അധ്യാപകന്റെ ബൈക്കാണ് മോഷ്‌ടിച്ചത്. 45 ഓളം സിസിടിവി ക്യാമറകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്‌തത്. സബ് ഇൻസ്പെകറ്റർ മഹേഷ്, എഎസ്ഐ വിപിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കൃഷ്ണപ്രസാദ്, സിവിൽ പോലീസ് ഓഫീസർ ജോസ് പോൾ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.