കാണിപ്പയ്യൂരിൽ പേ വിഷ ബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവുനായ ഗൃഹനാഥനെ ആക്രമിച്ചു.


 കാണിപ്പയ്യൂരിൽ പേ വിഷ ബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവുനായ ഗൃഹനാഥനെ ആക്രമിച്ചു. മുൻ നഗരസഭ കൗൺസിലർ ഇന്ദിരയുടെ ഭർത്താവ് ശശികുമാറിനാണ് കടിയേറ്റത്. ബുധനാഴ്ച  രാവിലെ എട്ടരയോടെയാണ് സംഭവം. വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ശശികുമാറിനെ തൊട്ടടപ്പുറത്തുള്ള പറമ്പിൽ നിന്ന് ചാടിയെത്തിയ നായ ആക്രമിക്കുകയായിരുന്നു. കാലിനാണ് കടിയേറ്റത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ആദ്യഘട്ട വാക്സിനെടുത്തു. ഇദ്ദേഹത്തെ കടിച്ച നായ മേഖലയിലെ മറ്റ് നായക്കെളയും ആക്രമിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post