കുന്നംകുളം സ്വദേശിയായ സന്യാസിയെ തെലുങ്കാനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി;മരണത്തിൽ ദുരൂഹതയെന്ന് കുടുംബം.

വെസ്റ്റ്‌ മങ്ങാട് കുറുംബൂർ വീട്ടിൽ ശ്രിബിൻ എന്ന 38 വയസുള്ള ബ്രഹ്മാനന്ദ ഗിരിസ്വാമിയാണ് നേപ്പാളിൽ നിന്നും കുന്നംകുളത്തേക്കുള്ള യാത്രക്കിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.കഴിഞ്ഞ വ്യാഴാഴ്ച കുന്നംകുളത്തെ ക്ഷേത്രത്തിലുള്ള ശാന്തിയെ ഫോണിൽ വിളിച്ച് താൻ ട്രെയിൻ യാത്രയിലാണെന്നും, തെലുങ്കാനയിൽ എത്തിയെന്നും, തന്റെ കമ്പാർട്ട്മന്റിലുള്ള ഒരു സംഘം തന്നെ

അപായപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. അതിന് ശേഷം ശനിയാഴ്ച തെലുങ്കാനയിലെ റെയിൽവേ ട്രാക്കിൽ നിന്നും ബ്രഹ്മാനന്ദ ഗിരിയുടെ മൃതദേഹം കണ്ടെത്തി എന്ന വിവരം തെലുങ്കാന പോലീസ് വിളിച്ചറിയിക്കുകയായിരുന്നു.ആറ് വർഷം മുൻപാണ് ശ്രിബിൻ വിട്

വിട്ടിറങ്ങി സന്യാസം സ്വീകരിച്ച് നേപ്പാളിൽ ആശ്രമ ജീവിതം ആരംഭിച്ചത്.


 കുന്നംകുളത്തെ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.പരേതനായ ശ്രീനിവാസൻ ആണ് പിതാവ് അമ്മ സുന്ദരി ഭായ് , സഹോദരി ശ്രീജി, സഹോദരി ഭർത്താവ് സനീഷ് .


ചൊവ്വാഴ്ച വീട്ടിലെത്തിച്ച മൃതദേഹം ചെറുതിരുത്തി ശാന്തി തീരത്ത് വെച്ച് സംസ്കാരം നടത്തി. സ്വാമിയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് കുടുംബം ആവശ്യപെട്ടു. ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗവും പി എ സി ചെയർമാനുമായ പി കെ കൃഷ്ണദാസിന് നിവേദനം നൽകി. ബിജെപി ജില്ലാ അധ്യക്ഷ നിവേദിത സുബ്രമുണ്യൻ ജില്ലാ ജനറൽ സെക്രട്ടറി വിപിൻ കൂടിയേടത്ത്, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി മഹേഷ്‌ തിരുത്തിക്കാട്, സുമേഷ് കളരിക്കൽ, വിഗീഷ് കെ വി എന്നിവർ ചേർന്നാണ് ഗുരുവായൂരിൽ വെച്ച് നിവേദനം നൽകിയത്.

Post a Comment

Previous Post Next Post