സ്റ്റുഡൻസ് പാർലമെൻ്റ് : അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

ചങ്ങരംകുളം:രാജ്യത്തിൻ്റെ മതേതരത്വ - ജനാധിപത്യ സ്വഭാവം തകർക്കുവാനുള്ള ശ്രമങ്ങൾക്കെതിരേ ,

 മതേതര സമൂഹം ജാഗ്രത പുലർത്തണമെന്ന് ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ പാർലമെൻ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥികളിൽ നേതൃ ശേഷി സൃഷ്ടിക്കുന്നതിനും രാജ്യത്തെ തെരഞ്ഞെടുപ്പു പ്രക്രിയകൾ പരിചയപ്പെടുത്തുന്നതിനുമായി സംവിധാനിക്കുന്നതാണ് സ്റ്റുഡൻസ് പാർലമെൻ്റ്.


 തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി പ്രതിനിധികൾക്ക് ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ശഹീർ സത്യപ്രതിജ ചൊല്ലി കൊടുത്തു.സ്കൂൾ പ്രിൻസിപ്പൽ കെ എം ഷരീഫ് ബുഖാരി അധ്യക്ഷത വഹിച്ചു.എം പി ഹസൻ ഹാജി ഉദ്ഘാടനം ചെയ്തു.കെ സിദ്ദീഖ് മൗലവി അയിലക്കാട് , വാരിയത്ത് മുഹമ്മദലി, വി പി ഷംസുദ്ദീൻ ഹാജി, ഹസൻ നെല്ലിശ്ശേരി,കെ പി എം ബഷീർ സഖാഫി, പി പി നൗഫൽ സഅദി , ഹബീബ് റഹ്മാൻ സഖാഫി സംബന്ധിച്ചു.

Post a Comment

Previous Post Next Post