കുന്നംകുളം കാണിപ്പയ്യൂരിൽ ഗൃഹനാഥനെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മുൻ കുന്നംകുളം നഗരസഭകൗൺസിലർ ഇന്ദിരയുടെ ഭർത്താവ് കാണിപ്പയ്യൂർ സ്വദേശി ലതഭവനിൽ 65 വയസ്സുള്ള ശശികുമാറിനെയാണ് ഇന്നലെ രാവിലെ എട്ടുമണിയോടെ തെരുവ് നായ ആക്രമിച്ചത്. തുടർന്ന് ചത്ത നിലയിൽ കണ്ടെത്തിയ തെരുവ് നായയെ തൃശ്ശൂരിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി കുന്നംകുളം നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. സോമശേഖരൻ അറിയിച്ചു. സംഭവത്തെ തുടർന്ന് നഗരസഭചെയർപേഴ്സൺ സീതാരവീന്ദ്രന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. വീടിനു മുൻപിൽ നിൽക്കുകയായിരുന്ന ശശികുമാറിനെ തെരുവതായ പാഞ്ഞെത്തി കയ്യിൽ കടിക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ ശശികുമാർ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമകാരിയായ തെരുവുനായ മേഖലയിലെ മറ്റ് തെരുവ് നായകളെ ആക്രമിച്ചതായും മറ്റു ജനങ്ങളെ ആക്രമിക്കാൻ ശ്രമം നടത്തിയതായും നാട്ടുകാർ പറഞ്ഞു.