കവുക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം വ്യാഴാഴ്ച:-
ചാലിശ്ശേരി:കവുക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ കർക്കിടക വാവ് ബലിതർപ്പണം ജൂലൈ 24(കർക്കിടകം 8) വ്യാഴാഴ്ച നടക്കും.
വ്യാഴാഴ്ച രാവിലെ 5 മണി മുതൽ ബലിതർപ്പണം ആരംഭിക്കും. ബലിതർപ്പണത്തിന് പാലക്കാട്ടിരി മന ബ്രഹ്മശ്രീ ശങ്കരൻ നമ്പൂതിരി,ബ്രഹ്മശ്രീ ജയൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. അന്നേദിവസം ക്ഷേത്രത്തിൽ മോക്ഷത്തിനും, പിതൃക്കളുടെ പ്രീതിക്കുമായി നടത്തുന്ന തിലഹോമവും ഉണ്ടായിരിക്കും.
ബലിതർപ്പണത്തിനുള്ള സജ്ജീകരണങ്ങൾഒരുക്കിയതായും,ബലിതർപ്പണത്തിനായി എത്തുന്നവ വർബുധനാഴ്ചവാവൊരിക്കൽഎടുക്കേണ്ടതാണെന്നും ദേവസ്വം കമ്മിറ്റി അറിയിച്ചു.