"ഭൂമികക്ക് ഒരു തൈ " പദ്ധതിയുടെ ബ്രോഷറിൻ്റെ പ്രകാശന കർമ്മവും , ഫല വൃക്ഷ തൈയ്യും കൈമാറി.


 "ഭൂമികക്ക് ഒരു തൈ " പദ്ധതിയുടെ ബ്രോഷറിൻ്റെ പ്രകാശന കർമ്മവും , ഫല വൃക്ഷ തൈയ്യും കൈമാറി.

കുന്നംകുളം : പ്രകൃതിസംരക്ഷണ സംഘം സംസ്ഥാന വ്യാപകമായി പതിനാല് ജില്ലാ കമ്മറ്റികളുടെയും നേതൃത്വത്തിൽ,വിവിധസംഘടനകളുടെയും, സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന 'ഭൂമികക്ക് ഒരു തൈ " പദ്ധതിയുടെ ബ്രോഷറിൻ്റെ പ്രകാശന കർമ്മം കുന്നംകുളം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി .ജയപ്രദീപ് നിർവഹിച്ചു. പ്രകൃതിസംരക്ഷണ സംഘം സംസ്ഥാന ഭാരവാഹികളായ ഷാജി തോമസ് എൻ , ഡോക്ടർ ജോൺസൻ ആളൂർ എന്നിവർ സംസാരിച്ചു .

പദ്ധതിയുടെ ഭാഗമായി പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത പൊതുജനങ്ങളിൽ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ഫലവൃക്ഷ തൈകൾ വിതരണം ചെയ്യുകയും, കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി , വിവിധ തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളായവർക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്യുകയും , ബോധ വത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും, പ്രകൃതി സ്നേഹികൾക്കുള്ള ആദരവുകളും നൽകുകയും ചെയ്യുന്നു

Post a Comment

Previous Post Next Post