പന്നിത്തടം ബസ് അപകടം ചികിത്സ വൈകിപ്പിച്ചു തൃശൂര്‍ മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി ആംബുലൻസ് ഡ്രൈവര്‍.

 

തൃശൂർ:തൃശൂർ മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി ആംബുലൻസ് ഡ്രൈവർ. ഇന്ന് പുലർച്ചെയുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയില്‍ എത്തിച്ച കെഎസ്‌ആർടിസി ഡ്രൈവർക്ക് ചികിത്സ വൈകിപ്പിച്ചുവെന്നാണ് ആരോപണം.റെഡ് സോണില്‍ ബെഡ് ഇല്ലാത്തതിനാല്‍ സ്ട്രക്ച്ചറില്‍ തന്നെ കിടത്തി. ചോദ്യം ചെയ്തപ്പോള്‍ ഇത് സർക്കാർ ആശുപത്രിയല്ലേന്ന് ജീവനക്കാർ ചോദിച്ചു എന്നാണ് ആംബുലൻസ് ഡ്രൈവർ ആരോപിക്കുന്നത്.


മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നിട്ടും മുക്കാല്‍ മണിക്കൂറോളം സ്‌ട്രെക്ച്ചറില്‍ കിടത്തി. പിന്നീട് കെഎസ്‌ആർടിസി അധികൃതരുടെ നിർദേശപ്രകാരം അമല ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ആംബുലൻസ് ഡ്രൈവർ സാദിഖ് പറഞ്ഞു. മിനി ലോറിയും കെഎസ്‌ആർടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ കെഎസ്‌ആർടിസി ഡ്രൈവർക്കാണ് ചികിത്സ വൈകിപ്പിച്ചത്.

Post a Comment

Previous Post Next Post