കുന്നംകുളം കാണിപ്പയ്യൂരിൽ വയോധികയുടെ മാല കവർന്ന സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിലായതായി സൂചന.മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് പ്രതികൾ പിടിയിലായതെന്നാണ് വിവരം. പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കാണിപ്പയ്യൂർ മംഗളോദയം റോഡിൽ താമസിക്കുന്ന അമ്പലത്ത് വീട്ടിൽ 52 വയസ്സുള്ള ശാരദയുടെ ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയുടെ ഒരു ഭാഗമാണ് പ്രതികൾ സ്കൂട്ടറിലെത്തി പൊട്ടിച്ചു കൊണ്ടുപോയത്.