കർഷകരിൽനിന്നു നേരിട്ട് നെല്ലെടുക്കാൻ കേന്ദ്രം
പരീക്ഷണാർത്ഥം നടപ്പിലാക്കുക പാലക്കാട് , തൃശൂർ ജില്ലകളിൽ എതിർപ്പുമായി കേരളം
ആലപ്പുഴ: കർഷകരിൽ നിന്നു നേരിട്ട് നെല്ല് സംഭരിക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ നീക്കത്തിനെതിരേ കേരളം പൊതുമേഖലയെ തകർത്ത് കുത്തക കമ്പനികൾക്ക് അവസരമൊരുക്കാ നാണെന്നാണ് ആക്ഷേപം.
ഭക്ഷ്യ വിതരണ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ കോപ്പറേറ്റീവി കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ( എൻ.സി.സി.എഫ്) വഴിയാണു നെല്ലു സംഭരിക്കാനുള്ള നീക്കം നടക്കുന്നത്. എൻ.സി.സി.എഫ്എം.ഡി ആനീസ് ജോസഫ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം സാധ്യതാപഠനത്തിനായി കേരളത്തിലെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കർഷക രുടെ സമ്മതപത്രവും വാങ്ങിയിരുന്നു. രജിസ്ട്രേഷൻഉടൻആരംഭിക്കുമെന്നാണു വിവരംപാലക്കാട്, തൃശൂർ ജില്ലകളിലാണു പരീക്ഷണാർഥം നടപ്പി ലാക്കുക. പിന്നീട് ആലപ്പുഴ ഉൾപ്പടെയുള്ള ജില്ലകളിലേക്കു വ്യാപിപ്പിക്കും ഒരു വർഷം രണ്ട് സീസണിലായി 5.77 ലക്ഷം ടൺ
നെല്ലാണു സംസ്ഥാനത്ത് സംഭരിക്കുന്നത്. ഇതിൻ്റെ 68 ശതമാനം അരിയാണു മില്ലുകാർ എ ഫ്.സി.ഐക്ക് നൽകുന്നത്. നിലവിൽ സപ്ലൈകോ സംഭരിക്കു ന്ന നെല്ല് കരാർ ഒപ്പിട്ട മില്ലുകാർ വഴിഅരിയാക്കി എഫ്.സി.ഐ ക്കു കൈമാറുകയാണ്. മില്ലിൽ എത്തുന്ന അരിയുടെ കണക്ക് അനുസരിച്ച് സപ്ലൈകോയ്ക്കു കേന്ദ്ര വിഹിതം നൽകുകയാണു രീതി. കേന്ദ്രവിഹിതത്തിന് പുറമേ സംസ്‌ഥാന വിഹിതമായി 1.20
രൂപകിലോയ്ക്ക്അനുവദിക്കുന്നുമുണ്ട്. ഒരു കിലോ നെല്ലിന് കർഷകനു ലഭിക്കുന്നത് 28.02 രൂപയാണ്
രാജ്യത്തെ ഏറ്റവും ഉയർന്ന വിലയാണിതെന്നാണു സ്‌ഥാന സർക്കാരിൻ്റെ നിലപാട് ഇതേ വിലയ്ക്ക്തന്നെനെല്ലുസംഭരിക്കാനുള്ള നീക്കമാണു കേന്ദ്രവും നടത്തുന്നത്. പൊതു മേഖലയെ തകർക്കാനും രാഷ്ട്രീയ ലക്ഷ്യവും വെച്ചാണിതാണെന്നാണ് സംസ്ഥാന സർക്കാരിന്റെ ആരോപണം.