വിളയൂർ ഗവ.ഹൈസ്‌കൂളിലെ മുൻ അധ്യാപകൻ വലിയതൊടി മുസ്തഫ മാസ്റ്റർ (57) മരണപ്പെട്ടു. 2001 മുതൽ ഇരുപത് വർഷത്തിലധികം വിളയൂർ ഗവ.സ്കൂളിൽ അധ്യാപകനായിരുന്നു. കഴിഞ്ഞ വർഷമാണ് സ്കൂളിൽ നിന്ന് വിരമിച്ചത്. കൂടാതെ വിവിധ എയ്ഡഡ് സ്‌കൂളുകളിലും സേവനം ചെയ്തിട്ടുണ്ട്.
ഭാര്യ: റൈഹാനത്ത് വളപുരം (വിളയൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗം, ക്ലർക്ക് സലഫിയ്യ അറബിക് കോളേജ് കരിങ്ങനാട്)
മക്കൾ: ഷഹീൻ (ജിദ്ദ), ഷഹാന, ഷാദിയ (അധ്യാപിക മൂർക്കനാട് സ്കൂൾ), ഷിൻഷിന (വിദ്യാർത്ഥിനി).
മരുമക്കൾ: ഇർഫാന (ഏലംകുളം മാട്ടായ), അൻവർ സാദത്ത് കാളിയത്ത് (വളാഞ്ചേരി), റഷാദ് മൂർക്കനാട് (സ്റ്റാഫ്, മൂർക്കനാട് പഞ്ചായത്ത്)
കബറടക്കം നാളെ (08-07-2025 ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് വിളയൂർ പൊയ്തിയിൽ മഹല്ല് ഖബർസ്ഥാനിൽ നടക്കും