കുന്നംകുളത്ത് തെരുവുനായ ആക്രമണം; മൂന്ന് പേർക്ക് കടിയേറ്റു


കുന്നംകുളം പുതിയ ബസ്റ്റാൻഡിനടുത്ത് തെരുവുനായ ആക്രമണം. മൂന്ന് പേർക്ക് കടിയേറ്റു. കുന്നംകുളം ഗുരുവായൂർ റോഡിൽ നിന്നും ഖാദി ബിൽഡിംഗ് വഴി പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകുന്ന വഴിയിലാണ് തെരുവുനായ്ക്കൾ വിഹരിക്കുന്നത്.

ഗുരുവായൂർ റോഡിൽ നിന്നും പുതിയ ബസ്
സ്റ്റാൻഡിലേക്ക് പോകുന്ന എളുപ്പവഴിയാണിത്. വിദ്യാർത്ഥികൾ
ഉൾപ്പെടെ നിരവധി പേരാണ് ബസ്റ്റാൻഡിലേക്ക് പോകാൻ ഈ വഴി
ഉപയോഗപ്പെടുത്തുന്നത്. പത്തോളം നായ്ക്കൾ ഇവിടെ സ്ഥിരമായി തമ്പടിക്കുന്നുണ്ട്. ഇതിൽ ഒരെണ്ണമാണ് ഇന്ന് മൂന്നു പേരെ കടിച്ചത്. ഇവർ തൃശ്ശൂർ മെഡിക്കൽ കോളേജിലെത്തി ചികിത്സ തേടി.കഴിഞ്ഞ ദിവസവും ഇവിടെ ഒരാളെ നായ കടിച്ചിരുന്നു.

Post a Comment

Previous Post Next Post