കേരള പത്രപ്രവർത്തക യൂണിയൻ എറണാകുളം മേഖല ശ്രേഷ്ഠ ബാവായെ ആദരിച്ചു.
കൊച്ചി : കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ.) എറണാകുളം ജില്ലാ ഘടകത്തിന്റെയും, എറണാകുളം പ്രസ് ക്ലബിന്റേയും ഭാരവാഹികൾ ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രസിഡന്റ് എം.ആർ. ഗോപകുമാർ, സെക്രട്ടറി എം. ഷജിൽ കുമാർ, വൈസ് പ്രസിഡന്റ് ഷബ്ന സിയാദ്, എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ജെബി പോൾ എന്നിവർ പങ്കെടുത്തു.