ആള്‍ ഇന്ത്യ ഗ്രാമീൺ ഡാക് സേവക് യൂണിയൻ ഒറ്റപ്പാലം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരി അർബൻ ബാങ്ക് ഹാളിൽ ജി.ഡി.എസ് കൺവെൻഷനും യാത്രയയപ്പും സംഘടിപ്പിച്ചു.


 ആള്‍ ഇന്ത്യ ഗ്രാമീൺ ഡാക് സേവക് യൂണിയൻ ഒറ്റപ്പാലം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരി അർബൻ ബാങ്ക് ഹാളിൽ ജി.ഡി.എസ് കൺവെൻഷനും യാത്രയയപ്പും സംഘടിപ്പിച്ചു.

യൂണിയൻ മുൻ സർക്കിൾ സെക്രട്ടറി കെ.ജാഫർ ഉദ്ഘാടനം നിർവഹിച്ചു. 

ഒറ്റപ്പാലം ഡിവിഷൻ പ്രസിഡണ്ട് പി.കെ സോമനാഥൻ അധ്യക്ഷനായി.

ഡിവിഷൻ സെക്രട്ടറി കെ ജയദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ അഖിലേന്ത്യ കമ്മിറ്റി അംഗം ടി.വി.എം അലി, എക്സ് പോസ്റ്റ് സെക്രട്ടരി പി. സുകുമാരൻ, പ്രസിഡണ്ട് എം.കറുപ്പൻ, RMS CT ഡിവിഷൻ സെക്രട്ടറി ടി.പി ബാലസുന്ദരൻ,മറ്റു ഭാരവാഹികളായ വി.കല്യാണിക്കുട്ടി, പനയൂർ രാമദാസ്, വി.ശരത്ലാൽകെ.നിഖിതതുടങ്ങിയവർ സംസാരിച്ചു.

GDS ൽ നിന്ന് പ്രമോഷൻ ലഭിച്ച ശിവശങ്കരൻ ഭീമനാട്, വി.സി കൃഷ്ണകുമാരി മരുതൂർ, വിനീത മുതുതല, ഡൽഹി സർക്കിളിലേക്ക് MTS ആയി പ്രമോഷൻ ലഭിച്ച ഐശ്വര്യ വലമ്പിലി മംഗലം, മഞ്ജുഷ പട്ടാമ്പി, അനിത കിഴായൂർ എന്നിവർക്ക് യാത്രയയപ്പ് നൽകി.

ജൂലൈ 9 ന് നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്ക് വിജയിപ്പിക്കാനും, വിരമിച്ച ജി.ഡി.എസ് ജീവനക്കാർ ദൽഹിയിൽ നടത്തുന്ന സമര പരിപാടികൾക്ക് പിന്തുണ നൽകാനും കൺവെൻഷൻ തീരുമാനിച്ചു.

Post a Comment

Previous Post Next Post