ജി.എച്ച്.എസ്. കടവല്ലൂരിലെ SSLC,+2, NMMS, LSS, USS പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന വിജയോത്സവം 2025 പരിപാടി ബഹു. കുന്നംകുളം എം.എൽ.എ. ശ്രീ. ഏ സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു


 ജി.എച്ച്.എസ്. കടവല്ലൂരിലെ SSLC,+2, NMMS, LSS, USS പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന വിജയോത്സവം 2025 പരിപാടി ബഹു. കുന്നംകുളം എം.എൽ.എ. ഏ സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കടവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  പി.ഐ. രാജേന്ദ്രൻ അധ്യക്ഷനായ യോഗത്തിൽ തൃശൂർ ജില്ലാ പഞ്ചായത്തംഗം വിശിഷ്ട സാന്നിദ്ധ്യമായി ഉണ്ടായിരുന്നു.

പ്രിൻസിപ്പാൾ  വൃന്ദ കെ വി. സ്വാഗതം പറഞ്ഞ യോഗത്തിൽ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ . ഏ.സി. മൊയ്തീൻ, രാജേന്ദ്രൻ പി.ഐ, പത്മം വേണുഗോപാൽ, ജയകുമാർ പൂളക്കൽ, വിശ്വംഭരൻ സി.കെ, തുടങ്ങിയവർ വിതരണം ചെയ്തു. നൂറ് ശതമാനം നേടിയ സ്കൂളിനെ കാഡക്സ് പ്രവാസി കൂട്ടായ്മ, ഇലവൻസ് ക്ലബ് തുടങ്ങിയവർ അനുമോദിച്ചു. ഉന്നത വിജയം നേടിയവർക്കുള്ള വിവിധ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.

വാർഡ് മെമ്പർ നിഷിൽ കുമാർ, ഗിരിജ കെ, പിടിഎ പ്രസിഡണ്ട് മോഹനൻ വി.കെ,എസ്.എം.സി. അംഗം രവീന്ദ്രദാസ്, വികസന കമ്മിറ്റിയംഗം അരവിന്ദൻ കെ.വി, എം പിടിഎ പ്രസിഡണ്ട് ജസീല കെ, സീനിയർ ടീച്ചർമാരായ ശ്രീകല എം.ബി, ദീപ. വി, ആലീസ്, സിമിലി. എസ്

നസീറ. ടി.പി. തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. ബിന്ദു ബാബു നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post