10 വർഷം പൂർത്തിയായ എല്ലാ ബാങ്ക് അക്കൗണ്ടുകൾക്കും കെവൈസി നിർബന്ധം .
തൃശൂർ : 10 വർഷം പൂർത്തിയായ എല്ലാ ബാങ്ക് അക്കൗണ്ടുകൾക്കും നിർബന്ധമായും കെവൈസി പുതുക്കണം. അല്ലാത്തപക്ഷം പണം പിൻവലിക്കലടക്കം ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടും. ചെക്ക് മടങ്ങാനും സബ്‌സിഡിത്തുകയടക്കം പിൻവലിക്കാനാകാത്തസാഹചര്യമുണ്ടാകും.
കേരളത്തിൽ 57 ലക്ഷം അക്കൗണ്ടുകളാണ് കെവൈസി കാലാവധി കഴിഞ്ഞവയായുള്ളത്. ഫോട്ടോ, ആധാർ കാർഡ്, പാൻ കാർഡ് എന്നിവ നൽകിയാണ് കെവൈസി പുതുക്കേണ്ടത്.