ഹജ്ജ് 2026- തെരഞ്ഞെടുക്കപ്പെട്ടവർ ആഗസ്റ്റ് 20നകം പണമടച്ച്, രേഖകൾ ആഗസ്റ്റ് 25-നകം സമർപ്പിക്കണം.


 ഹജ്ജ് 2026- തെരഞ്ഞെടുക്കപ്പെട്ടവർ ആഗസ്റ്റ് 20നകം പണമടച്ച്, രേഖകൾ ആഗസ്റ്റ് 25-നകം സമർപ്പിക്കണം.

2026 ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട

വർ ആദ്യ ഗഡുവായി 1,52,300രൂപ 2025 ആഗസ്റ്റ് 20-നകം അടക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാവുന്നതാണ്ഓൺലൈനായും പണമടക്കാം. പണമടക്കുന്നതിനായി ഓരോ കവറിനും പ്രത്യേകം ബാങ്ക് റഫറൻസ് നമ്പറും, പേരും രേഖപ്പെടുത്തിയ പേയ്‌മെന്റ് സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.

പണമടച്ച രശീതി, മെഡിക്കൽ സ്‌ക്രീനിംഗ് ആന്റ് ഫിറ്റ്‌നസ്സ് സർട്ടിഫിക്കറ്റ് (ഗവൺമെന്റ് മെഡിക്കൽ ഓഫീസർ-അലോപ്പതി പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷാ

ഫോറവും അനുബബന്ധരേഖകളും ഓഗസ്റ്റ് 25-നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.രേഖകൾഓൺലൈനായി സബ്മിറ്റ് ചെയ്യാനും സൗകര്യമുണ്ട്. ഇത് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐഡിയിൽ ലഭ്യമാകും. ലോഗിൻ ചെയ്ത് അപേക്ഷകർ

ക്ക് തന്നെ അപ്‌ലോഡ് ചെയ്യാനുമാകും. നിശ്ചിതസമയത്തിനകംപണമടക്കാത്തവരുടെ തെരഞ്ഞെടുപ്പ് മറ്റൊരറിയിനുപ്പു കൂടാതെ റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ള

വരെ തെരഞ്ഞെടുക്കുന്നതുമാണ്. 

രേഖകൾ സ്വീകരിക്കുന്നതിന്നായി കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ പ്രത്യേകം കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്. ആഗസ്റ്റ് 24-ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുരേം 4 മണി വരെ കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ രേഖകൾ സ്വീകരിക്കും. എറണാകുളത്ത് ആഗസ്റ്റ് 25-ന് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെ കലൂർ വഖഫ് ബോർഡ് ഓഫീസ് കോൺഫറൻസ് ഹാളിൽ രേഖകൾ സ്വീകരിക്കും.

എല്ലാ പ്രവൃത്തി ദിവസങ്ങളിലും കരിപ്പൂർ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജ്യണൽ ഓഫീസ്സിലും രാവിലെ 10 മണി മുതൽ വൈകുരേം അഞ്ച് മണി വരെ രേഖകൾ സ്വീകരിക്കുന്നതാണ്. രേഖകൾ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ആഗസ്റ്റ് 25.

Post a Comment

Previous Post Next Post