കൊച്ചിയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; വിമാനം തിരികെ ബേയിലേക്ക് മാറ്റി


 കൊച്ചിയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; വിമാനം തിരികെ ബേയിലേക്ക് മാറ്റി.

കൊച്ചി എയര്‍പോര്‍ട്ടില്‍ വിമാനം തെന്നിമാറി. കൊച്ചി ദില്ലി എയര്‍ ഇന്ത്യ AI 504 വിമാനമാണ് തെന്നിമാറിയത്. ടേക്ക് ഓഫിന് ശ്രമിക്കുന്നതിനിടെയാണ് വിമാനം തെന്നിമാറിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വിമാനം തിരികെ ബേയിലേക്ക് മാറ്റി.സാങ്കേതിക തകരാർ എന്നാണ് സിയാൽ വ്യക്തമാക്കുന്നത്. വിമാനം മാറ്റി യാത്ര തുടരുമെന്ന് എയർ ഇന്ത്യ അറിയിച്ചതായും സിയാൽ അറിയിച്ചു.

Post a Comment

Previous Post Next Post