തിരുവനന്തപുരം തമ്പാനൂർ ദി ടെറസ് ഹോട്ടലിൽ രാജ്യത്തിൻ്റെ 79 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ഹോട്ടൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ സപ്ത റിസോർട് ആൻ്റ് സ്പാ മാനേജിംഗ് കമ്മിറ്റി അംഗവും, എം വി ആർ കാൻസർ സെന്റർ ആൻ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ ഡയറക്ടറുമായ ഷെവലിയർ സി. ഇ. ചാക്കുണ്ണി ദേശീയ പതാക ഉയര്‍ത്തി.
രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തേയും സംസ്‌ക്കാരത്തേയും നാടിന്റെ പുരോഗതിയേയും കുറിച്ച് ഷെവലിയാർ സി. ഇ. ചാക്കുണ്ണി, ലാഡ്ഡർ ഡയറക്ടർ അഡ്വ. സാജു പത്മനാഭൻ എന്നിവർ സന്ദേശം നൽകി.
തുടര്‍ന്ന് മധുര പലഹാര വിതരണവും ഉണ്ടായി.
ജനറൽ മാനേജർ ജോൺബെൻസരാജ്, എഛ്. കെ. മാനേജർ ആർ.അരുൺ കുമാർ, ഫ്രിണ്ട്ഓഫീസ് മാനേജർ ജി. എസ് ഷിജിൻമോൻ എന്നിവർ പരിപാടിക്ക് നേതൃത്വം നല്‍കി.