മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ കുറ്റിപ്പുറം പോലീസ് സബ് ഇൻസ്പെക്ടർ കെ.എസ് സുധീറിനെ ഹൈവേ പോലീസ് ആദരിച്ചു


 മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ കുറ്റിപ്പുറം പോലീസ് സബ് ഇൻസ്പെക്ടർ കെ.എസ് സുധീറിനെ ഹൈവേ പോലീസ് ആദരിച്ചു

കുറ്റിപ്പുറം: കേരളാ മുഖ്യമന്ത്രിയുടെ 2025 വർഷത്തെ പോലീസ് മെഡലിന് അർഹനായ എടപ്പാൾ ശുകപുരം സ്വദേശി കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ.എസ് സുധീറിനെ ഹൈവേ പോലീസ് ആദരിച്ചു.

കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ നടന്ന ചടങ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ നൗഫൽ ഉദ്ഘാടനം ചെയ്തു. 

പോലീസ് സർവീസിൽ മുഖ്യമന്ത്രിയുടെ മെഡൽ നേടുകയെന്നത് കഠിനപ്രയത്നത്തിന്റെ ഫലമാണ്. കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ ഒരു അംഗത്തിന് ഇത് ലഭിച്ചതിൽ വലിയ സന്തോഷവും അഭിമാനവും ഉണ്ടെന്ന്

ഇൻസ്പെക്ടർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

തുടർന്ന്ഉപഹാരവും നൽകി.

ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് അധ്യക്ഷനായി 

സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ ഗിരി , എ.എസ്.ഐ സുധാകരൻ എന്നിവർ അനുമോദന പ്രസംഗം നടത്തി.

ആദരവിന് എസ്.ഐ കെ.എസ് സുധീർ മറുപടി പ്രസംഗവും നടത്തി.

Post a Comment

Previous Post Next Post