പെരിങ്ങോട് യൂത്ത് ലൈബ്രറി
അനുമോദന സദസ്സും ആദര സന്ധ്യയും നടത്തി.
പെരിങ്ങോട് യൂത്ത് ലൈബ്രറി നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിലെ 8,9,10,15,16 വാർഡുകളിലെ ഹരിത കർമ്മസേന പ്രവർത്തകരെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച യൂത്ത് ലൈബ്രറി ബാലവേദി കൂട്ടുകാരായ സാത്വിക, രുദ്ര ആർ.നായർ, അഹല്യ കെ.രമേഷ്, പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ സാന്ദ്ര, സംസ്ഥാന യുവജനോൽസവത്തിൽ കഥാ രചനാ (ഇംഗ്ലീഷ്) മത്സരത്തിൽ എ ഗ്രേഡ് നേടിയ അക്ഷര, സംസ്ഥാന സ്കൂൾ കലോത്സവം മലയാളം പ്രസംഗം എ ഗ്രേഡ്, സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേള മലയാളം പ്രസംഗം എ ഗ്രേഡ് നേടിയ വി.അനന്യ എന്നിവരെ അനുമോദിച്ചു.
നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ലൈബ്രറി പ്രസിഡന്റ് എ.സേതുമാധവൻ അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എൻ.രാജൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ പി.വിനിത, യൂത്ത് ലൈബ്രറി സെക്രട്ടറി കെ.മണികണ്ഠൻ, എക്സിക്യൂട്ടീവ് അംഗം കെ.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.