കുമരനെല്ലൂർ വേഴുർകുന്നിൽ വയോധികന് തെരുവുനായുടെ കടിയേറ്റു.


 കുമരനെല്ലൂർ വേഴുർകുന്നിൽ വയോധികന് തെരുവുനായുടെ കടിയേറ്റു.

തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തു വച്ച് പുറകിലൂടെ എത്തിയ തെരുവ് നായ വേഴുർകുന്ന് സ്വദേശി കുഞ്ഞനെ (66) ആക്രമിക്കുകയായിരുന്നു. കാലിനാണ് കടിയേറ്റത്. ഉടൻ തന്നെ ബന്ധുക്കൾ പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. മുമ്പ് വേഴുർകുന്ന് മേഖലയിൽ തെരുവുനായുടെ അക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റിരുന്നു. തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ച സാഹചര്യത്തിൽ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post