ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ പി.ടി.എ. യോഗം ചേർന്നു.


 ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ പി.ടി.എ. യോഗം ചേർന്നു.

സ്കൂൾ കമ്മറ്റി സെക്രട്ടറി കണ്ണൻ പന്താവൂർ ഉദ്ഘാടനം ചെയ്തു. അഖിലഭാരത അയ്യപ്പ സേവാ സംഘം ജില്ലാ വൈസ് പ്രസിഡന്റ് ടി. കൃഷ്ണൻ നായർ അദ്ധ്യക്ഷനായി

സ്കൂൾ പ്രധാനദ്ധ്യാപിക ടി.പി. സുമ റിപ്പോർട്ടവതരിപ്പിച്ചു. 

കൃഷ്ണൻ കുട്ടി കാലടിത്തറ എന്നിവർ സംസാരിച്ചു.അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ സെക്രട്ടറി പ്രകാശൻ തവനൂർ സ്വാഗതവും , സ്റ്റാഫ് സെക്രട്ടറി സൗമ്യ ഷാജി നന്ദിയും പറഞ്ഞു.

പി.ടി.എ. പ്രസിഡന്റായി കൃഷ്ണൻ കുട്ടി കാലടിത്തറയും വൈസ് പ്രസിഡന്റായി സുഭാഷ് പന്താവൂരിനേയും എം.ടി എ. പ്രസിഡന്റായി ലില്ലിയേയും വൈസ് പ്രസിഡന്റായി ചിത്രയേയും ഉൾപ്പെടുത്തി പതിനഞ്ചംഗ കമ്മറ്റി രൂപീകരിച്ചു.

Post a Comment

Previous Post Next Post