തൃത്താല മണ്ഡലത്തിലെ ഓണം ജനകീയ കാര്‍ഷികോത്സവം സെപ്തംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ നടക്കും.


 തൃത്താലഓണം കാര്‍ഷികോത്സവം സെപ്റ്റംബര്‍ ഒന്നു മുതല്‍

തൃത്താല മണ്ഡലത്തിലെ ഓണം ജനകീയ കാര്‍ഷികോത്സവം സെപ്തംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ നടക്കും. മണ്ഡലത്തിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് മന്ത്രി എം ബി രാജേഷ് നടപ്പാക്കുന്ന സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായാണ് കാര്‍ഷികോത്സവം സംഘടിപ്പിക്കുന്നത്.

ഓണവിപണി ലക്ഷ്യമിട്ട് 160 ഏക്കര്‍ സ്ഥലത്ത് നടത്തിയ പച്ചക്കറിയും കിഴങ്ങു വിളകളും പൂക്കളുമെല്ലാം ഓണ വിപണിയ്ക്ക് തയ്യാറായി.കര്‍ഷകരില്‍ നിന്ന് 20 ശതമാനം അധികവിലയ്ക്ക്പച്ചക്കറികള്‍ സംഭരിച്ച് 30 ശതമാനം കുറഞ്ഞ വിലയ്ക്ക് വിപണനംനടത്തുമെന്നതാണ്കാര്‍ഷികോത്സവത്തിന്റെപ്രത്യേകത.പൊതുജനങ്ങള്‍ക്ക് വിഷരഹിത പച്ചക്കറി വിലക്കുറവില്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കും. മണ്ഡലത്തിലെ എല്ലാ തരിശു ഭൂമിയെയും കൃഷിയോഗ്യമാക്കി തൃത്താലയിലെ ജനങ്ങള്‍ക്ക് ആവശ്യമായ പച്ചക്കറി കൃഷിചെയ്യാനും പച്ചക്കറിക്കൃഷിയില്‍ സ്വയം പര്യാപ്തത നേടാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

കൂടാതെ ഓണക്കിറ്റ് പദ്ധതിയും കാര്‍ണിവലിന്റെ ഭാഗമായി ഉണ്ടാകും. ഓണത്തിനാവശ്യമായ പച്ചക്കറികള്‍ക്കൊപ്പം ശര്‍ക്കര വരട്ടി , കായവറുത്തത്,പപ്പടം,പായസം എന്നിവയും മിതമായ നിരക്കില്‍ ഓണക്കിറ്റ് വഴി തയ്യാറാക്കി നല്‍കും.കുടുംബശ്രീ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ് വിഭവങ്ങള്‍ തയ്യാറാക്കുക.

മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ വിവിധ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, പാടശേഖര സമിതികള്‍, ക്ലബുകള്‍, സന്നദ്ധ-സാമൂഹിക സംഘടനകള്‍ തുടങ്ങിയവയുടെ പിന്തുണയോടുകൂടിയാണ് കാര്‍ഷികോത്സവംസംഘടിപ്പിക്കുന്നത്.ഇതിന്റെ ഭാഗമായി പ്രദര്‍ശന വിപണനമേള, കാര്‍ഷികപ്രദര്‍ശനം,കാര്‍ഷികസംരംഭകരുടെയും പ്രൊഫഷണലുകളുടെയും സംഗമം,കാര്‍ഷിക സാഹിത്യോത്സവം, പുസ്തകോത്സവം,കാര്‍ഷിക സെമിനാറുകള്‍ -സംവാദങ്ങള്‍,പ്രാദേശിക കാര്‍ഷിക തനത് സാംസ്‌കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും.

ഓണത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ള കാര്‍ഷിക വിളവെടുപ്പ് ഉത്സവമാക്കുന്നതിനും സുസ്ഥിര തൃത്താലയുടെ ഭാഗമായി ഓണം ലക്ഷ്യം വച്ച് ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കുകയുമാണ് കാര്‍ഷികോത്സവത്തിന്റെ ലക്ഷ്യം.മത്സ്യ കൃഷി വിപണവും കാര്‍ഷികോത്സവത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും.


കഴിഞ്ഞ നാല് വര്‍ഷമായി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് പരസ്പരം മനസ്സിലാക്കുന്നതിനും സുസ്ഥിര തൃത്താലയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ ശാസ്ത്രീയവും നൂതനവുമായ അറിവുകള്‍ കൈമാറുന്നതിനും ഓണോത്സവത്തിലൂടെ കഴിയും.

Post a Comment

Previous Post Next Post