പൊതുവിദ്യാഭ്യാസ വകുപ്പും തൃശൂര്‍ ജില്ലാപഞ്ചായത്തും സംയുക്തമായി നടത്തുന്ന സമേതം വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യദിനത്തില്‍ കുന്നംകുളം നഗരസഭ പരിധിയിലെ 24 സ്കൂളുകളില്‍ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ചുമരുകള്‍ അനാച്ഛാദനം ചെയ്തു.
പദ്ധതിയുടെ നഗരസഭ തല ഉദ്ഘാടനം കുന്നംകുളം ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ സൌമ്യ അനിലന്‍ അധ്യക്ഷയായി.
സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, കൌണ്‍സിലര്‍മാരായ ബിജു സി. ബേബി, വി.കെ സുനില്‍കുമാര്‍, പ്രധാനാധ്യാപകരായ പി.ടി ലില്ലി, പി.ഐ റസിയ, വിജയലക്ഷ്മി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന് സ്കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ചെയര്‍പേഴ്സണ്‍ സന്ദേശം നല്‍കി.