പ്രശസ്ത വെടിക്കെട്ട് കലാകാരൻ കുണ്ടന്നൂർ സുരേഷ് മരിച്ചു. ഇന്ന് പുലർച്ചെ വീടിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൃശൂർ പൂരം ഉൾപ്പടെ കേരളത്തിലെ പ്രസിദ്ധമായ പൂരങ്ങളിൽ വെടിക്കെട്ടിന് നേതൃത്വം നൽകി വരുന്നു.അടുത്തിടെയുണ്ടായ വെടിക്കെട്ട് അപകടങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ ലൈസൻസ് റദ്ദ് ചെയ്‌തിരുന്നു. വെടിക്കെട്ട് തൊഴിൽ നടക്കാത്ത സാഹചര്യത്തിലാണ് കഴിഞ്ഞിരുന്നത്. സാമ്പത്തിക പ്രതിസന്ധിയും അനുഭവിച്ചിരുന്നതായാണ് അറിയുന്നത്.