ഹൈവേ പോലീസിൻ്റെ ഇടപെടൽവട്ടപ്പാറ വയഡക്ട് പാലത്തിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി.
വളാഞ്ചേരി -വട്ടപ്പാറ വയഡക്ട് പാലത്തിൽ നിന്ന് ചാടി ജീവൻ അവസാനിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ഹൈവേ പോലീസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി.
വട്ടപ്പാറ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മഹാദേവ് (40) ആണ് വീട്ടിലെ കുടുംബ പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യയ്ക്കായി പാലത്തിന് മുകളിലേക്ക് ഓടിപ്പോയത്. ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടർന്ന് ആത്മഹത്യയ്ക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതോടെയാണ് കഴിഞ്ഞ ദിവസം സംഭവത്തിന് തുടക്കം.
സംഭവ വിവരം അറിഞ്ഞ വീട്ടുകാർ വട്ടപ്പാറ ലാസിയോ ക്ലബ് പ്രവർത്തകരെ വിവരം അറിയിക്കുകയും, അവർ ഉടൻ ഹൈവേ പോലീസിനെവിവരംഅറിയിക്കുകയുമായിരുന്നു.തുടർന്ന് ഹൈവേ പോലീസ് സ്ഥലത്തെത്തിയപ്പോൾ, പാലത്തിന് മുകളിൽ അസ്വാഭാവികമായി നിൽക്കുന്ന മഹാദേവിനെ കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ, ആത്മഹത്യ ചെയ്യാനാണ് വന്നതെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ഉടൻ തന്നെ പോലീസ് സംഘവും ക്ലബ് പ്രവർത്തകരും ചേർന്ന് മഹാദേവിന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും വിളിച്ച് വരുത്തി. കുടുംബാംഗങ്ങളുമായി സംസാരിപ്പിച്ച്അദ്ദേഹംആത്മഹത്യാഭിപ്രായം ഉപേക്ഷിക്കുന്നതായി മനസ്സിലാക്കി വീട്ടുകാരുടെ കൈയിൽ ഏൽപ്പിച്ചു.ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജോസഫ്, സി.പി.ഒ. സനൂപ് എം എന്നിവർ, വട്ടപ്പാറ ലാസിയോ ക്ലബ് പ്രവർത്തകരായ നജീബ് പി.ടി., ജാബിർ എം.പി. എന്നിവരോടൊപ്പം ചേർന്നാണ് മഹാദേവിനെ രക്ഷപ്പെടുത്തിയത്.