കുന്നംകുളം നഗരസഭയുടെ അനക്സ് കെട്ടിടത്തിന് സാങ്കേതിക അനുമതി ലഭിച്ചു


 ആധുനിക സൗകര്യത്തോടെ നിർമ്മിക്കുന്ന കുന്നംകുളം നഗരസഭയുടെ അനക്സ് കെട്ടിടത്തിന് സാങ്കേതിക അനുമതി ലഭിച്ചു.


എ.സി. മൊയ്തീൻ എം.എൽ.എയുടെ 2023-24 വർഷത്തെ ആസ്‌തി വികസനഫണ്ടിൽ നിന്ന് 2.20 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന അനക്‌സ് കെട്ടിടത്തിന്റെ നിർമ്മാണം 6 മാസത്തിനകം പൂർത്തിയാക്കും. ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കും. 3 നിലകളിലാണ് അനക്സ് കെട്ടിടം നിർമ്മിക്കുന്നത്. 9392 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൽ ബേസ്മെൻ്റ് ഫ്ലോർ, ഗ്രൌണ്ട് ഫ്ലോർ, ഒന്നാം നില എന്നിങ്ങനെയാണ് ഒരുക്കുക. ലിഫ്റ്റ് സൌകര്യവും ഉണ്ടാകും.


ഗ്രൌണ്ട് ഫ്ലോറിലും ഒന്നാം നിലയിലുമായി ഓഫീസ് പ്രവർത്തനങ്ങൾ സജ്ജീകരിക്കും. മനോഹരവും വിശാലവുമായ പാർക്കിങ് സംവിധാനം, ഫ്രണ്ട് ഓഫീസ് എന്നിവയും സജ്ജമാക്കും.

Post a Comment

Previous Post Next Post