ആനക്കര കർഷകദിനാചരണം മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു


 ആനക്കര കർഷകദിനാചരണം മന്ത്രി ഉദ്ഘാടനം ചെയ്തു.

ആനക്കര ഗ്രാമപഞ്ചായത്തിലെ കർഷകദിനാചരണം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററി കാര്യവകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവഹിച്ചു. ആനക്കര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പി സവിത അധ്യക്ഷയായി.

നെൽകൃഷി, പച്ചക്കറി കൃഷി എന്നിവ സംബന്ധിച്ച് റിട്ട. അസിസ്റ്റന്റ് കൃഷി ഓഫീസർ ശശികുമാർ ക്ലാസ്സെടുത്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പിസി രാജു,പി കെ ബാലചന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ എം ടി ഗീത , പി സ്നേഹ,കൃഷി ഓഫീസർ എൻ സുഹാന, ആനക്കര കൃഷി ഭവൻ സീനിയർ കൃഷി അസിസ്റ്റന്റ് സി പി അഭിലാഷ് പാടശേഖരസമിതി പ്രസിഡന്റുമാർ,സെക്രട്ടറിമാർ, കാർഷിക വികസന സമിതി അംഗങ്ങൾ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ മികച്ച കർഷകരെ ആദരിച്ചു.കർഷക ദിനത്തോടനുബന്ധിച്ച് കുമ്പിടി സെന്ററിൽ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്രയും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post