കുന്നംകുളം, ആർത്താറ്റ് കൃഷിഭവനുകളുടെ ആഭിമുഖ്യത്തിലാണ് നഗരസഭ കർഷകദിനവും കർഷകരെ ആദരിക്കലും കർഷകരുടെ കലാപരിപാടികളും സംഘടിപ്പിച്ചത്.
കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷയായി.
സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമൻ, ടി. സോമശേഖരൻ, പ്രിയ സജീഷ്, പി.കെ ഷെബീർ, കൗൺസിലർ ബിജു സി. ബേബി, കൃഷി ഓഫീസർമാരായ എസ്. ജയൻ, സ്വേഗ ആൻ്റണി തുടങ്ങിയവർ സംസാരിച്ചു.
മികച്ച നെൽ കർഷകൻ, മുതിർന്ന കർഷകൻ, മികച്ച കർഷകൻ, മികച്ച ജൈവ കർഷകൻ, മികച്ച കേര കർഷകൻ, മികച്ച പട്ടികജാതി കർഷകൻ, മികച്ച വനിത കർഷക, മികച്ച യുവ കർഷകൻ, മികച്ച യുവ കർഷക, മികച്ച ക്ഷീര കർഷകൻ, മികച്ച ക്ഷീര കർഷക, മികച്ച സമ്മിശ്ര കർഷകൻ, മികച്ച സമ്മിശ്ര കർഷക, മികച്ച വിദ്യാർത്ഥി കർഷക തുടങ്ങിയ ഇനങ്ങളിലാണ് കർഷകരെ ആദരിച്ചത്.
കൃഷി രീതികൾ എന്ന വിഷയത്തിൽ കാർഷിക സെമിനാറും നടത്തി. വിവിധ കാർഷിക ഇനങ്ങളുടെ പ്രദർശനവും നടന്നു.