ചിങ്ങം ഒന്ന് കർഷക ദിനത്തിൽ മികച്ച ക്ഷീരകർഷക രതി മണികണ്ഠനെ ആദരിച്ചു
ആലങ്കോട് ∙ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ആലങ്കോട് പഞ്ചായത്തിലെ മികച്ച ക്ഷീരകർഷകയായി തെരഞ്ഞെടുത്ത രതി മണികണ്ഠനെ ഭാരതീയ ജനതാ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.
മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ പ്രസാദ് പടിഞ്ഞാറക്കര പൊന്നാട അണിയിച്ച് രതി മണികണ്ഠനെ ആദരിച്ചു. ബിജെപി ആലങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് ബിബിൻ കോക്കൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജനാർദ്ദനൻ പട്ടേരി, ലക്ഷ്മണൻ ആലങ്കോട്, അഭിലാഷ് പന്താവൂർ, രാധാകൃഷ്ണൻ, മണികണ്ഠൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
2024-ലെ മികച്ച ക്ഷീരകർഷകക്കുള്ള അവാർഡ് സ്വന്തമാക്കിയ രതി മണികണ്ഠൻ നിലവിൽ നിരവധി പശുക്കളെ വളർത്തി പാൽ വിൽപ്പനയും പാലിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങളുടെ വിപണനവും നടത്തി വരുന്നു. ഭർത്താവ് മണികണ്ഠൻ എട്ടുവർഷം മുൻപ് അന്തരിച്ചിരുന്നു. മൂന്ന് മക്കളാണ്.