കൂറ്റനാട്ഃ നിരോധിത ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കളെ ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തു. ചാലിശ്ശേരി മണ്ണാരപറമ്പ് കളത്തുവളപ്പില്‍ നിയാസ് (36) പരുതൂര്‍ മുക്കിലപീടിക പത്തപുരക്കല്‍ സെയ്തലവി(31) എന്നിവരാണ് അറസ്റ്റിലായത്. ചാലിശ്ശേരി സ്റ്റേഷൻ പരിധിയിൽ പള്ളങ്ങാട്ടുചിറ നരിമടയില്‍ വീട് വാടകയ്ക്കു എടുത്തു ലഹരി വിൽപ്പന നടത്തുകയാണ് പ്രതികള്‍. ഇവരില്‍ നിന്നും 69.9 ഗ്രാം എം.ഡി.എം.എ യും, നിരോധിത പുകയില വസ്തുവായ ഹാന്‍സ് 3750 പാക്കറ്റും പിടികൂടി. പാലക്കാട് എസ്.പി അജിത് കുമാർ, ഷൊർണുർ ഡി.വൈ.എസ്.പി മനോജ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ചാലിശ്ശേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്.