ക്ഷേത്രത്തില്‍ ആനയൂട്ടിന് എത്തിയ ആന ഇടഞ്ഞു. ത‌ൃശ്ശൂർ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇന്ന് രാവിലെയോടെയാണ് സംഭവം


 ക്ഷേത്രത്തില്‍ ആനയൂട്ടിന് എത്തിയ ആന ഇടഞ്ഞു. ത‌ൃശ്ശൂർ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇന്ന് രാവിലെയോടെയാണ് സംഭവം.പതിനൊന്ന് ആനകളാണ് ആനയൂട്ടിന് എത്തിയത്. ആനയൂട്ട് കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊട്ടിലായ്ക്കല്‍ ക്ഷേത്ര നടയില്‍ തൊഴുന്നതിനിടെയാണ് കൊളക്കാടൻ കുട്ടികൃഷ്ണൻ എന്ന ആന അമ്ബാടി മഹാദേവൻ എന്ന മറ്റൊരു ആനയെ കുത്താൻ ശ്രമിച്ചത്.


പെട്ടെന്ന് തന്നെ മറ്റ് ആനകളെ സ്ഥലത്ത് നിന്നും മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. ആർക്കും ഗുരുതര പരിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. ആനയെ പാപ്പാൻമാർ തന്നെയാണ് തളച്ചത്. ആന ഇടയുന്ന സമയത്ത് കൂടി നിന്ന ഭക്തർ ചിതറിയോടി. തലനാരിഴയ്ക്കാണ് ആനയുടെ കാലിനടിയില്‍പ്പെടാതെ പാപ്പാൻമാർ ഉള്‍പ്പെടെയുള്ളവർ രക്ഷപ്പെട്ടത്. പാപ്പാൻമാരുടെ സമയോചിതമായ ഇടപെടലിനെ തുട‌ർന്ന് അധികം വൈകാതെ ആനകളെ തളയ്ക്കാൻ കഴിഞ്ഞു.

Post a Comment

Previous Post Next Post