കടവല്ലൂർ :ജി.എച്ച്.എസ്.എസ്. കടവല്ലൂരിലെ NSS വളണ്ടിയേഴ്സിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളും, അധ്യാപകരും ചേർന്ന് നിർമ്മിച്ച ലഹരി വിരുദ്ധ ചുമർ തൃശൂർ ജില്ല പഞ്ചായത്തംഗം ശ്രീമതി പത്മ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ലഹരിയുടെ വിവിധ തലങ്ങളിൽ നിന്നും രക്ഷപ്പെട്ട് ജീവതവും, കുടുംബവും ലഹരിയായി മാറേണ്ടതിന്റെ ചിത്രങ്ങളാണ് ചുമരിൽ വരച്ചിരിക്കുന്നത്. പ്രിൻസിപ്പാൾ ശ്രീമതി വൃന്ദ കെ.വി. അധ്യക്ഷയായ യോഗത്തിൽ സീനിയർ ടീച്ചർ ശ്രീകല എം ബി, യു.പി ടീച്ചർ ദീപ ആർ തുടങ്ങിയവർആശംസയർപ്പിച്ചു എൻ എസ് എസ് വളണ്ടിയർ ആര്യകെ.എ സ്വാഗതവും,ആര്യ സി. നായർ നന്ദിയും പറഞ്ഞു.
ലീഡർമാരായ അനന്തകൃഷ്ണൻ, ഗായത്രി ബാബു, ഇമ്മാനുവൽ, അഭിനയ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.