പാലക്കാട്:യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. കൊഴിഞ്ഞാമ്ബാറ കരംപൊറ്റയില്‍ സന്തോഷ് (42) കൊല്ലപ്പെട്ട സംഭവത്തില്‍ മൂങ്കില്‍മട സ്വദേശി ആറുച്ചാമി (45) ആണ് അറസ്റ്റിലായത്.ആറുച്ചാമി സന്തോഷിന്‍റെ വനിതാ സുഹൃത്തിന്‍റെ ഭർത്താവാണെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. പ്രതിയെ ചിറ്റൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരുകയാണ്.