വൈദ്യുതി ബില്ലടയ്ക്കാൻ ഇനി പണമായി സ്വീകരിക്കുക 1000 രൂപ വരെ മാത്രം.
വൈദ്യുതി ബില്ലടയ്ക്കുമ്പോൾ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കാനുള്ള തീരുമാനം കർശനമായി നടപ്പാക്കാൻ കെഎസ്ഇബി. 1000 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കിൽ അത് ഓൺലൈനായി മാത്രമാണ് അടയ്ക്കാൻ സാധിക്കുക. ഒരു കെഎസ്ഇബിഓഫീസിൽബില്ലടയ്ക്കുന്നതിനായി രണ്ട് കാഷ് കൗണ്ടറുകൾ ഉള്ളിടത്ത് ഒന്ന് നിർത്തലാക്കാനും തീരുമാനമായിട്ടുണ്ട്. അധികംവരുന്ന ജീവനക്കാരെ ഡിവിഷൻ, സർക്കിൾ ഓഫീസുകളിലേക്കു പുനർവിന്യസിക്കുകയോപൊതുസ്ഥലംമാറ്റത്തിൻ്റെ ഭാഗമായി സ്ഥലംമാറ്റുകയോ ചെയ്യും. ഒരേ കെട്ടിടത്തിൽ രണ്ട് സെക്ഷൻ ഓഫീസുകൾ പ്രവർത്തിക്കുന്നിടത്തും ഒരു കൗണ്ടറേ ഇനിയുണ്ടാവുകയുള്ളു എന്ന് കെഎസ്ഇബി അറിയിച്ചു.
.