സേവന രംഗത്ത് ആറ് പതിറ്റാണ്ടുകൾ പിന്നിട്ട മുതിർന്ന അധ്യാപകനും ദീർഘകാല ഗ്രന്ഥശാല പ്രവർത്തകനുമായ സി. മുഹമ്മദ് കുട്ടി മാസ്റ്റർ 80 വയസ്സ് പിന്നിടുമ്പോൾ നാട്ടുകാരും സാമൂഹിക സാംസ്ക്കാരിക സന്നദ്ധ സംഘടനകൾക്ക് പുറമെ ഏറ്റവും ഒടുവിലായി കെ എസ് എസ് പി എയും ആദരിച്ചു.


 എൺപതിന്റെ നിറവിൽ സി എം കുട്ടി മാസ്റ്റർ.

പട്ടാമ്പി: സേവന രംഗത്ത് ആറ് പതിറ്റാണ്ടുകൾ പിന്നിട്ട മുതിർന്ന അധ്യാപകനും ദീർഘകാല ഗ്രന്ഥശാല പ്രവർത്തകനുമായ സി. മുഹമ്മദ് കുട്ടി മാസ്റ്റർ 80 വയസ്സ് പിന്നിടുമ്പോൾ നാട്ടുകാരും സാമൂഹിക സാംസ്ക്കാരിക സന്നദ്ധ സംഘടനകൾക്ക് പുറമെ ഏറ്റവും ഒടുവിലായി കെ എസ് എസ് പി എയും ആദരിച്ചു. ഗ്രന്ഥശാല പ്രവർത്തനങ്ങളിൽ അദ്ദേഹം അരനൂറ്റാണ്ടിന്റെ തിളക്കവുമായി സാമൂഹിക സേവന രംഗത്ത് ജീവിക്കുന്ന മാതൃകയാണ്. പടിഞ്ഞാറങ്ങാടി ജ്ഞാനോദയം ഗ്രന്ഥശാലയുടെ സ്ഥാപക സെക്രട്ടറിയായ അദ്ദേഹം 45 കൊല്ലത്തെ നിസ്വാർത്ഥ സേവനത്തിന്റെ മധുര സ്മരണകളോടെ കഴിഞ്ഞ 5 വർഷങ്ങളായി പ്രസിഡണ്ട് സ്ഥാനത്ത് തുടരുന്നു. താലൂക്ക് യൂണിയൻ കൗൺസിലറുമാണ്. സാക്ഷരതാ പ്രവർത്തനത്തിന് ഏറെ കാലം പ്രവർത്തിച്ച അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 25 കൊല്ലം അധ്യാപകനായും 5 വർഷം പ്രധാന അധ്യാപകനായി ആനക്കര നയ്യൂർ സ്കൂളിൽ നിന്നാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്. അതിനിടെ നിരവധി രോഗങ്ങൾ കൊണ്ട് ബുദ്ധി മുട്ടിയെങ്കിലും ഗ്രന്ഥശാല പ്രവർത്തനങ്ങളിൽ ഒരു തടസ്സവും കൂടാതെ അദ്ദേഹം ഊർജ്ജസ്വലനായി പ്രവർത്തിച്ചിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ആദരിക്കൽ ചടങ്ങ് വീകെ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒപി ഉണ്ണി മേനോൻ, റിട്ടയേർഡ് തഹസിൽദാർ കെ. മൂസക്കുട്ടി, അധ്യാപകരായ കെഎം അബൂബക്കർ, സി. അബീദലി, വിടി ഉണ്ണികൃഷ്ണൻ, ടികെ മൊയ്തീൻ കുട്ടി, അധ്യാപികമാരായ വീലാസിനി, സിഎം മിനി എന്നിവർ അനുമോദനങ്ങൾ അർപ്പിച്ചു സംസാരിച്ചു.

Post a Comment

Previous Post Next Post