സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും - ദേശമംഗലം പഞ്ചായത്ത് മുൻ ഫുട്ബോൾ ക്യാപ്റ്റനും കായികതാരവുമായ സി.എം. മുഹമ്മദ് കാസിം കായികമേള ഉദ്ഘാടനം ചെയ്തു.
സ്കൂൾ പിടിഎ പ്രസിഡണ്ട് കെ. എസ്. ദിലീപ് അധ്യക്ഷനായി ദേശമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ പി. പുഷ്പജ മുഖ്യാതിഥിയായി
സ്കൂൾ ലീഡർ കെ. ഡി. അഭിജിത്ത്, തൃശ്ശൂർ ജില്ലയിലെ മികച്ച വിമുക്തി സ്റ്റുഡൻസ് കോഡിനേറ്റർ ആയ മുഹമ്മദ് റയാൻ, സംസ്ഥാനതല എസ് പി സി ക്യാമ്പിൽ മികച്ച കേഡറ്റായി തിരഞ്ഞെടുത്ത കെ. എച്ച്. മുഹമ്മദ് ഷിയാസ്, സ്കൂൾ സ്പോർട്സ് സെക്രട്ടറി അഭിനവ് എന്നിവർ ദീപശിഖാ റാലിക്ക് നേതൃത്വം നൽകുകയും, ദീപശിഖക്ക് തിരി കൊളുത്തുകയും ചെയ്തു.
റെഡ്, ബ്ലൂ , ഗ്രീൻ, യെല്ലോ , എന്നീ നിറങ്ങളിലായി പതാകയുമേന്തി ഗ്രൂപ്പുകൾ തിരിച്ചുള്ള വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റിൽ എസ് പി സി , എൻ എസ് എസ് വളണ്ടിയർമാർ മുൻനിരയിൽ അണിനിരന്നു.
വി എച്ച് എസ് സി പ്രിൻസിപ്പാൾ പി. സൈബ, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ കെ. ഷാഹിന, സ്കൂൾ പ്രധാന അധ്യാപകൻ ജയാനന്ദൻ, മദർ പി ടി എ പ്രസിഡണ്ട് റസിയ, അധ്യാപകരായ ഷാബു , ഡോ: ശിവപ്രസാദ്, എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
സ്കൂൾ സ്പോർസ് അധ്യാപകൻ പി. സുന്ദരൻ. മറ്റു അധ്യാപകർ, പി ടി എ , എസ് എം സി, മദർ പി ടി എ അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.