ചാലിശ്ശേരി സെന്റ് ഔഗിൻസ് ഇടവക ദിനം ആഘോഷിച്ചു
മലബാർ സ്വതന്ത്ര സുറിയാനി സഭ ചാലിശ്ശേരി സെന്റ് ഔഗിൻസ് ഇടവകയിൽ ഞായറാഴ്ച ഇടവക ദിനം ആഘോഷിച്ചു. വികാരി ഇടവക ദിനത്തിൻ്റെ ഭാഗമായി കൊടി ഉയർത്തി.
സഭാ പരമാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
വികാരി ഫാ വർഗീസ് വാഴപ്പുള്ളി അധ്യക്ഷനായി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ , മദ്ബഹാ സംഘം, ഇടവക ഗായക സംഘം എന്നിവരെയും മൊമെന്റോ നൽകി ആദരിച്ചു.
ഭക്തസംഘടന നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. സ്നേഹ വിരുന്നും ഉണ്ടായി.
പരിപാടികൾക്ക് ഇടവക സെക്രട്ടറി രാജു, ട്രഷറർ ബോബൻ സി. പോൾ, കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.