സിപിഐസംസ്ഥാനസെക്രട്ടറിയായിബിനോയ്വിശ്വംതുടരും

സിപിഐസംസ്ഥാനസെക്രട്ടറിയായിബിനോയ്വിശ്വംതുടരും ആലപ്പുഴ∙സിപിഐസംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് 2023 ഡിസംബറിൽ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗവും എഐടിയുസി വർക്കിങ് പ്രസിഡന്റുമാണ്.സെക്രട്ടറി സ്ഥാനത്തേക്ക് മറ്റാരുടെയും പേര് ഉയരാൻ ഇടയില്ലെന്ന് കഴിഞ്ഞ ദിവസത്തെ സമ്മേളനത്തിൽ വ്യക്തമായിരുന്നു. ഇസ്മയിൽ പക്ഷവും കെ.പ്രകാശ് ബാബു അനുകൂലികളും സെക്രട്ടറി സ്ഥാനത്തേക്ക് മറ്റാരെയും നിർദേശിച്ചില്ല. തിരുത്തേണ്ട കാര്യങ്ങൾ തിരുത്താൻ തയാറാണെന്നും അക്കാര്യത്തിൽ പിടിവാശി ഇല്ലെന്നും ബിനോയ് വിശ്വം സമ്മേളനത്തിൽ പറഞ്ഞു. തൃശൂരിലുണ്ടായ പരാജയം വലിയ മുറിവാണ്. ജാഗ്രതക്കുറവ് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Post a Comment

Previous Post Next Post