കുന്നംകുളം: കാണിയാമ്പാൽ സ്വദേശിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാണിയാമ്പാൽ സ്വദേശി കരിവന്നൂർ വീട്ടിൽ നാരായണന്റെ മകൻ 39 വയസ്സുള്ള സനിന്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ താമസിക്കുന്ന വീട്ടിലെ ഹാളിലെ കഴുക്കോലിൽ പ്ലാസ്റ്റിക് കയറിൽ കെട്ടിത്തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു. വീട്ടിൽ നിന്ന് പുറത്തുപോയ ഭാര്യ ഒരു മണിയോടെ തിരികെ വന്നപ്പോൾ സനിന്തിനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. കെട്ടഴിച്ചതിനുശേഷം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കുറച്ചുകാലമായി അധികമാരോടും സംസാരിക്കാതെ മാനസിക വിഷമത്തിലായിരുന്നു വെന്ന് നാട്ടുകാർ പറഞ്ഞു.
കുന്നംകുളം കാണിയാമ്പാൽ സ്വദേശിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
byWELL NEWS
•
0