എടപ്പാളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.


 എടപ്പാളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

എടപ്പാൾ:കണ്ടനകത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കണ്ടനകം സ്വദേശി മണ്ണാരവളപ്പിൽ നൗഷാദ് - നസീബ ദമ്പതികളുടെ മകനും എടപ്പാൾ ഹയർസെക്കൻഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് ഹാദി (16) ആണ് മരിച്ചത്. വ്യാഴ്ച വൈകിട്ട് വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഹാദിയെ ഉടൻ എടപ്പാൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സഹോദരങ്ങൾ ലിയ, ഹിഷാം. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ വിട്ട് നൽകും.

Post a Comment

Previous Post Next Post