തൃത്താല ഉപജില്ലാ ശാസ്ത്ര മേള കുമരനെല്ലൂർ ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ വേദിയാകും.


 തൃത്താല ഉപജില്ലാ ശാസ്ത്ര മേള കുമരനെല്ലൂർ ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ വേദിയാകും. ഒക്ടോബർ 6,7,8 തീയ്യതികളിൽ നടക്കുന്ന മേളയിൽ രണ്ടായിരത്തി അഞ്ഞൂറിൽ അതികം പേർ പങ്കെടുക്കും. മേള നടത്തിപ്പുമായി ബന്ധപെട്ട സ്വാഗത സംഘം രൂപീകരണ യോഗം കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി കെ മനോജ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ, കെ വി ബാലകൃഷ്ണൻ, എഇഒ പ്രസാദ്, പ്രിൻസിപ്പൽ ബീന, എച് എം വിനോദ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

Post a Comment

Previous Post Next Post