കൂറ്റനാട്ടിൽ നഷ്ടപ്പെട്ട സ്വർണ്ണാഭരണം ഉടമസ്ഥർക്ക് കൈമാറി
കൂറ്റനാട് ഷഹനാസ് സിൽക്ക് ഹൗസിൽ നിന്നും ഏഴിന് ഞായറാഴ്ച കണ്ടെത്തിയ ചെറിയ സ്വർണ്ണാഭരണത്തിന്റെ യഥാർത്ഥ ഉടമസ്ഥർ മുന്നോട്ടുവന്നു. കഴിഞ്ഞ ഞായറാഴ്ച തന്നെ നവ മാധ്യമ ഗ്രൂപ്പുകളിലൂടെയും കൂറ്റനാടും പരിസരങ്ങളിലുമുള്ള പത്ര-ദൃശ്യ മാധ്യമ പ്രവർത്തകരിലൂടെയും വിവരം അറിയിച്ചിരുന്നു.
കുന്ദംകുളത്ത് നിന്നും എത്തിയ ഉടമസ്ഥർ ആവശ്യമായ തെളിവുകൾ സഹിതം ഹാജരായി. തുടർന്ന് ഷഹനാസ് സിൽക്ക് ഹൗസ് ഉടമ കെ.വി. അബ്ദുൾ സലാം സ്വർണ്ണാഭരണം കൈമാറി. സംസ്കാരിക പ്രവർത്തകൻ രവി കൂറ്റനാട് പങ്കെടുത്തു
പ്രദേശവാസികളും മാധ്യമ പ്രവർത്തകരും ചേർന്ന് കൈകൊണ്ട സമയോചിതമായ ഇടപെടൽ സ്വർണ്ണാഭരണം സുരക്ഷിതമായി ഉടമസ്ഥർക്ക് തിരിച്ചുകിട്ടാൻ വഴിയൊരുക്കി