എൻ.എസ്. എസ് വിദ്യാർത്ഥികൾ
അധ്യാപികയെആദരിച്ചു.
ചങ്ങരംകുളം:പാവിട്ടപ്പുറം ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് വിദ്യാർത്ഥിനികൾ വിരമിച്ച അധ്യാപികക്ക് ആദരവുമായി വീട്ടിലെത്തി. അധ്യാപകദിനവുമായി ബന്ധപ്പെട്ടായിരുന്നു റിട്ടയേർഡ് അധ്യാപിക ഒ. ഫാത്തിമ ടീച്ചറെ ഒതളൂരിലുള്ള വീട്ടിലെത്തി ആദരിച്ചത്. അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റംഗങ്ങളായ വിദ്യാർത്ഥിനികളും പ്രിൻസിപ്പൽ പി.വി.വില്ലിംഗ്ടൺ.,പ്രോഗ്രാം ഓഫീസർ ഓഫീസർ എസ്.സജ്ന , അധ്യാപകരായ ബി. പി.ജംഷിയ , കെ.എംസുരേഷ് ബാബു ,അഹമ്മദ് പറയങ്ങാട്ടിൽ എന്നിവ നേതൃത്വം നൽകി.