പരുതൂർ ലൈബ്രറി ആൻ്റ് റിക്രിയേഷൻ സെന്റർ പ്രസിഡൻ്റായ എ.പി ശശിയുടെ 'ഹൃദയത്തിലെഴുത്ത്' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു.
പള്ളിപ്പുറം ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ, പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.സത്യനാഥന് പുസ്തകം നൽകിയാണ് പ്രകാശിപ്പിച്ചത്. ലൈബ്രറി വൈസ് പ്രസിഡൻ്റ് എം.മോഹൻദാസ് അധ്യക്ഷനായി. കവി പി.രാമൻ പുസ്തകം പരിചയപ്പെടുത്തി. കെ.സി അലി ഇക്ബാൽ, പി.വാസുണ്ണി, വി.പി ബിന്ദു എന്നിവർ സംസാരിച്ചു. പുസ്തകത്തിൻ്റെ കവർചിത്രം തയ്യാറാക്കിയ പ്രജുലിനെ അനുമോദിച്ചു. അക്ഷരജാലകം ബുക്സ് ആണ് പ്രസാധകർ.



