വർണ്ണ മഴ പെയ്തിറങ്ങിഭിന്നശേഷി കലോത്സവം.
എരമംഗലം :ശാരിരിക മാനസിക വെല്ലുവിളികളെ മറികടന്ന് വർണ്ണ മഴ പെയ്തിറങ്ങിയ ഭിന്നശേഷി കലോത്സവം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ ഭിന്നശേഷികലോൽസവം വർണ്ണ മഴ എരമംഗലംകിളിയിൽപ്ലാസ്സഓഡിറ്റോറിയത്തിൽ നടന്നു.
ബ്ലോക്ക് പ്രസിഡന്റ് അഡ്വ :ഇസിന്ധ്യ ഉൽഘാടനം ചെയ്യുന്നു. സി.കെ. സൗദാമിനി അദ്ധ്യക്ഷത വഹിച്ചു. കലാഭവൻ അഷ്റഫ് മുഖ്യാതിഥിയായി കലാഭവൻ അഷ്റഫിൻ്റെ പാട്ടുകളും മിമിക്രിയും ഏറെ കൗതുകത്തോടെയാണ് കാഴ്ചകാർ സ്വീകരിച്ചത്. ഭിന്നശേഷി ക്കാരുടെ വൈവിദ്യമാർന്ന പരിപാടികളുടെ കലാവിരുന്നിനാൽ കഴ്ചക്കാരിൽവർണ്ണ മഴ പെയ്തിറങ്ങുകയായിരുന്നു. എല്ലാ പരിപാടികളും ഒന്നിനൊന്ന് മെച്ചപ്പെടുത്തുന്നതിന്ബ്ലോക്ക് സാരഥികളും സ്പെക്ട്രം സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപക-സ്റ്റാഫുകളുടെയും രക്ഷിതാക്കളുംപരിവാർ കമ്മിറ്റികളും കൈകോർത്താണ് കലാവിരുന്ന് ഏറെ മികവുറ്റതാക്കിയത്.