എരുമപ്പെട്ടി കരിയന്നൂരിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.
കരിയന്നൂർ പുത്തൂർ വീട്ടിൽ വർഗീസ് (80)നാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ 10.30 ഓടെ കരിയന്നൂർ പാടശേഖരത്തിന് സമീപമാണ് അപകടമുണ്ടായത്.
പരിക്കേറ്റ വർഗീസിനെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ അത്താണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.