ശ്രീ മൂക്കുതല ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷത്തിനൊരുങ്ങി.
ചങ്ങരംകുളം:ദക്ഷിണ മൂകാംബി എന്ന് പ്രസിദ്ധമായ ശ്രീ മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ സെപ്തംബർ 22 മുതൽ ഒക്ടോബർ 2 വരെ വിപുലമായ പരിപാടികളോടെ നടക്കുന്ന നവരാത്രി ആഘോഷത്തി നുള്ള ഒരുക്കങ്ങൾ പൂർത്തിയായി.സെപ്‌തംബർ 22ന് വൈകീട്ട് 5.00 മണിക്ക് ബഹുമാനപ്പെട്ട പൊന്നാനി എം.എൽ.എ.പി.നന്ദകുമാർആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുന്നതാണ്. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻവിശിഷ്‌ടാതിഥിയായിരിക്കും. സാഹിത്യകാരൻ ശ്രീ. ആലങ്കോട് ലീലാക്യ ഷ്ണൻ മുഖ്യപ്രഭാഷണവും മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ ചെയർമാൻ ബേബി ശങ്കർ അദ്ധ്യക്ഷതയും വഹിക്കുന്നതാണ്.
22ന് വൈകീട്ട് അപൂർവ്വ കലാരൂപമായ നങ്ങ്യാർകൂത്ത് കലാമണ്ഡലം സംഗീത അവതരിപ്പി ക്കുന്നു. 23ന് വെച്ചൂർ ശങ്കർ, തിരുവനന്തപുരം സംഗീതകച്ചേരി അവതരിപ്പിക്കുന്നു. 24ന് കലാമ ണ്‌ഡലം സുരേഷ് കാളിയത്തിൻ്റെ ഓട്ടൻ തുള്ളൽ, 25ന് ജയകൃഷ്‌ണൻ ഉണ്ണി ചെന്നൈ അവതരിപ്പി ക്കുന്ന സംഗീതകച്ചേരി, 26ന് കലാമണ്‌ഡലം ഈശ്വരനുണ്ണിയുടെ ചാക്യാർകൂത്ത് എന്നിവയുണ്ടാ യിരിക്കും. 27ന് യുവഗായകൻ മൂഴിക്കുളം വിവേകും 28ന് സംഗീതാചാര്യൻ താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയും സംഗീതകച്ചേരികൾ അവതരിപ്പിക്കുന്നു. ലോക പ്രശസ്‌ത സംഗീതജ്ഞരായ ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യൻ 30ന് ദുർഗ്ഗാഷ്മിക്കും സംഗീത ജ്യോതി മാതങ്കി സത്യമൂർത്തി ഒക്ടോബർ 1ന് മഹാനവമിക്കും കച്ചേരി അവതരിപ്പിക്കുന്നു.
ഇതുകൂടാതെ 27,28,30,1 തീയ്യതികളിൽ രാവിലെ 7.30 മുതൽ വൈകീട്ട് 6.00 വരെ സംഗീത വിദ്യാർത്ഥികളും സംഗീതജ്ഞരും അവതരിപ്പിക്കുന്ന സംഗീതാർച്ചന ഉണ്ടായിരിക്കും. ഒക്ടോബർ 1,2 തീയതികളിൽ ക്ഷേത്രത്തിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നൃത്താർച്ചന, തിരുവാ തിരക്കളി എന്നിവ അരങ്ങേറുന്നു. മഹാനവമി നാളിൽ രാവിലെ 8 മണിക്ക് പഞ്ചരത്ന കീർത്തനാലാ പനവും 3 മണിക്ക് നവാവരണവും ഉണ്ടായിരിക്കും. വിജയദശമി നാളിൽ രാവിലെ 6.30ന് കുട്ടികളെ എഴുത്തിനിരുത്തൽ ആരംഭിക്കുന്നു.എല്ലാ ദിവസവും ഭക്തജനങ്ങൾക്ക് പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരി ക്കുന്നതാണ്. ഈ വർഷം 11 ദിവസങ്ങളിൽ പകലും രാത്രിയുമായി എഴുനുറോളം കലാകാരന്മാർ അവരുടെ കലാനൈപുണ്യം കാഴ്‌ചവെയ്ക്കാനായിക്ഷേത്രത്തിൽഎത്തിച്ചേരുന്നതാണെന്ന്ദേവസ്വംചെയർമാൻവത്സലൻകെ.പി,ട്രസ്റ്റിബോർഡ്മെമ്പന്മാരായഎം.ഉണ്ണികൃഷ്‌ണൻ,സുരേഷ്കണ്ടംപുള്ളി,പ്രോഗ്രാം കമ്മിറ്റി ചെയർമാൻപി.എൻ. കൃഷ്‌ണമൂർത്തി നവരാത്രി ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് കെ.വി. സേതുമാധവൻ , സെക്രട്ടറിപന്താവൂർ കൃഷ്‌ണൻ നമ്പൂതിരി എന്നിവർ അറിയിച്ചു.